UAELatest NewsNewsGulf

യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 28 വർഷമായി അബുദാബിയിൽ അൽബറാക് ഇലക്ട്രിക്കൽ കോൺട്രാക്ട് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന തൃശൂർ പാവറട്ടി തെക്കൻ പാലുവായ് സ്വദേശി പാറാട്ടുവീട്ടിൽ ഹുസൈനു (47) ആണ് മരിച്ചത്. പതിനാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ നടന്നു. അലി–നഫീസ ദമ്പതികളുടെ മകനാണ്, ഭാര്യ: ഷഹനാസ്. മക്കൾ: ഷഹിൻഷാ ഹുസൈൻ, ഷഹ്സാൻ ഹുസൈൻ, ഫൈസാൻ ഹുസൈൻ.

രണ്ടു മലയാളികൾ കൂടി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു എന്ന റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. അബുദാബിയിൽ സിബിസി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ സ്വദേശി കെനി ഫ്രെഡി (46) ആണ് മരിച്ച ഒരു മലയാളി. സംസ്കാരം ബനിയാസിൽ നടത്തി. ഫ്രഡി ഗോമസിന്റെയും സുഷമയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകൻ: ആന്റൊ.

അബുദാബി മുറൂറിൽ നസീമ കർട്ടൻ ഷോപ്പ് നടത്തിവരികയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബോയ്സ് സ്കൂളിനു സമീപം കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ് (78) കോവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ മലയാളി. ഖബറടക്കം അബുദാബിയിൽ. . ഭാര്യ: സഫിയ. മക്കൾ: നജീബ് (അബുദാബി), നസീമ, നിഷ, നിജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button