മസ്ക്കറ്റ് : ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 66വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു വിദേശി വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. 26കാരനാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പത്ത് വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ ഒമാനിൽ മരണപ്പെട്ടത്.
Also read : പുഴയില്‍ നീര്‍നായ ഉണ്ടെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് ; കരയിൽ കയറിയ മോഷ്ടാക്കൾ ഒടുവിൽ പോലീസ് കസ്റ്റഡിയില്‍
55 പേർക്ക് കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചപ്പോൾ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2958ലെത്തി. രാജ്യത്ത് ഇതുവരെ അര ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗ മുക്തി നേടിയവരുടെ എണ്ണം 980 ആയി ഉയർന്നു. മത്രാ വിലായത്തിലെ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ഇളവ് നല്കുന്ന കാര്യം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈദി അറിയിച്ചു.
Post Your Comments