ന്യൂയോർക്ക്: കൊറോണ വൈറസില്‍ കൂടുതല്‍ ശക്തവും അപകടകാരിയുമായ പുതിയ വര്‍ഗത്തെ കണ്ടെത്തിയതായി ഗവേഷകർ. അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വൈറസിലെ ഈ ജനിതകവ്യതിയാനം കണ്ടെത്തിയത്. കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലും കണ്ടെത്തി. മാര്‍ച്ചില്‍ ഇത് ലോകത്തെ ശക്തമായ കൊറോണ വൈറസ് ശ്രേണിയായെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്.
ഗവേഷകരുടെ കണ്ടെത്തല്‍ പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച ആളുകളില്‍ രണ്ടാമതും അണുബാധയുണ്ടാക്കുന്നതായും ഇത് വേഗത്തില്‍ പടരുന്നതാണെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണെന്ന് ഗവേഷക തലവന്‍ ബെറ്റ് കോര്‍ബര്‍ വ്യക്തമാക്കിയത്.
Post Your Comments