Latest NewsNewsInternational

കൊറോണ വൈറസില്‍ കൂടുതല്‍ ശക്തവും അപകടകാരിയുമായ പുതിയ വര്‍ഗത്തെ കണ്ടെത്തി: ഈ ജനിതകവ്യതിയാനം ആശങ്ക പരത്തുന്നതെന്ന് വിദഗ്ധര്‍

ന്യൂയോർക്ക്: കൊറോണ വൈറസില്‍ കൂടുതല്‍ ശക്തവും അപകടകാരിയുമായ പുതിയ വര്‍ഗത്തെ കണ്ടെത്തിയതായി ഗവേഷകർ. അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വൈറസിലെ ഈ ജനിതകവ്യതിയാനം കണ്ടെത്തിയത്. കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലും കണ്ടെത്തി. മാര്‍ച്ചില്‍ ഇത് ലോകത്തെ ശക്തമായ കൊറോണ വൈറസ് ശ്രേണിയായെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്.

Read also: കോവിഡ് മഹാമാരി ചൈനയ്ക്ക് വരുത്തിവെക്കാൻ പോകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു

ഗവേഷകരുടെ കണ്ടെത്തല്‍ പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച ആളുകളില്‍ രണ്ടാമതും അണുബാധയുണ്ടാക്കുന്നതായും ഇത് വേഗത്തില്‍ പടരുന്നതാണെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണെന്ന് ഗവേഷക തലവന്‍ ബെറ്റ് കോര്‍ബര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button