ന്യൂഡൽഹി: കോവിഡ് രോഗ ബാധിതരുടെ ശുക്ലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. ചൈനയിലെ ഷാങ്‌ക്യു മുനിസിപ്പൽ ആശുപത്രി നടത്തിയ പഠനത്തിന്റെ റിപ്പോSemeർട്ട് വ്യാഴാഴ്ച ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന 38 കോവിഡ് ബാധിതരിലാണ് ചൈന പഠനം നടത്തിയത്. ഇതിൽ ആറു പേരുടെ ശുക്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നത്. അതേസമയം വൈറസ് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് പടരുമോയെന്ന് കണ്ടെത്തിയിട്ടില്ല.
Read also: കോവിഡ് 19: കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ സംഖ്യ ആശങ്ക ഉണ്ടാക്കുന്നത്
വൈറസ് ബാധ എത്രകാലം നീണ്ടു നിൽക്കുമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഫെർട്ടിലിറ്റി ആൻഡ് സ്റ്റെർലിറ്റി ജേണലിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കോവിഡ് ബാധിതരായ 34 ചൈനീസ് പുരുഷന്മാരിൽ നടത്തിയ പരിശോധനാഫലത്തിന് എതിരാണ് ഇപ്പോഴത്തെ ഈ റിപ്പോർട്ട്. യുഎസ്, ചൈനീസ് ഗവേഷകരും കോവിഡ് രോഗികളിൽ മൂന്ന് മാസത്തിനിടെ എട്ടുതവണകളായി നടത്തിയ പരിശോധനകളിൽ ശുക്ലത്തിൽ വൈറസിന്റെ അംശം കണ്ടെത്തിയിരുന്നില്ല.
Post Your Comments