Latest NewsIndiaNews

അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന് അവസരങ്ങൾ നഷ്ടപ്പെട്ടു; തുറന്നുപറച്ചിലുമായി പ്രമുഖ നടി

സിനിമ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് പ്രശസ്ത ബോളിവുഡ് താരം ചിത്രാംഗദ സിംഗ്. ഇത്തരം ആൾക്കാർ എല്ലായിടത്തുമുണ്ട്. എന്റെ മോഡലിംഗ് ദിനങ്ങളിൽ തുടങ്ങി ബോളിവുഡ് വരെയും അത് കണ്ടിട്ടുണ്ട്. കോർപ്പറേറ്റ് ലോകം അത്രക്കും മോശമാണ്. അതെനിക്കും സംഭവിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. ബോളിവുഡ് നിങ്ങളെ എന്തിനെങ്കിലും വേണ്ടി പ്രേരിപ്പിക്കുന്ന ഒന്നല്ല. തങ്ങളുടെ ഇഷ്‌ടമനുസരിച്ച് എല്ലാവർക്കും അവരുടേതായ ഇടവും ബഹുമാനവും ലഭിക്കും. സ്വന്തം തീരുമാനങ്ങളുടെ പേരിൽ അവസരം നഷ്‌ടപ്പെടുമ്പോൾ വിഷമം തോന്നാമെന്നും ചിത്രാംഗദ സിംഗ് കൂട്ടിച്ചേർക്കുന്നു.

Read also: സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാദിവസും താന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി ട്രംപ്

അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന് എനിക്കും പ്രോജക്ടുകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്. അതേ സമയം അതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മുന്നോട്ടു പോവാം. എന്നാൽ തന്നോട് ആവശ്യപ്പെട്ടതെല്ലാം ലൈംഗിക ചുവയുള്ള കാര്യങ്ങളല്ല, മറ്റുള്ള കാര്യങ്ങളും ഉണ്ട്. അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ തീരുമാനം എടുത്തു നിങ്ങൾക്കിഷ്‌ടമുള്ള രീതിയിൽ ജീവിക്കണമെന്നും ചിത്രാംഗദ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button