തിരുവനന്തപുരം: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട്. തുടർന്ന് കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവാണ്. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കുടുംബാംഗങ്ങൾക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത്.
Read also: കോവിഡ് രോഗ ബാധിതരുടെ ശുക്ലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
അതേസമയം ചെന്നൈയിൽ മാത്രം ഇന്നലെ 316 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ആയി. കേരളത്തിൽ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Post Your Comments