കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒഴിവ്. സയന്റിസ്റ്റ് ബി, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, എല്‍.ഡി ക്ലര്‍ക്ക്, അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലേക്ക് ബിരുദ, ബിരുദാനന്തര, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 48 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒപ്പും ഇട്ട ശേഷം recruitment.cpcb@nic.in എന്ന ഇ-മെയില്‍ വിലാസത്തിൽ അയക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ല. എഴുത്തു പരീക്ഷയ്‌ക്കെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ ഒര്‍ജിനല്‍ ഹാജരാക്കണം.
വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :https://www.cpcb.nic.in/
അവസാന തീയതി : മെയ് 25
Post Your Comments