Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNewsEntertainment

‘പാവം ആ ജോലിക്കാരിക്ക് കൂടി എന്തെങ്കിലും കഴിക്കാൻ കൊടുക്കൂ’; അർച്ചനയ്ക്ക് എതിരെ വിമർശനം; മറുപടിയുമായി നടി

ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന സുശീലൻ. കഴിഞ്ഞ ദിവസം തന്റെ അമ്മയ്ക്ക് ഭക്ഷണം വിളമ്പി നൽകുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോ പങ്കുവെച്ച നടിയ്ക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ജോലിക്കാരിയെ കണ്ടിട്ട് പാവം തോന്നുന്നുവെന്നും നിങ്ങൾ അതിന് കഴിക്കാനൊന്നും കൊടുക്കുന്നില്ലെ എന്ന് തുടങ്ങി നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെ ഉയർന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

 

 

View this post on Instagram

 

Thank god my Dad and Mom really liked it????? ( paneer butter masala) thanks @r_vishva too

A post shared by Archana Suseelan (@archana_suseelan) on

‘എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവള്‍ ഈ കുടുംബത്തിലെ ഒരംഗമാണ്.’–അർച്ചന പറയുന്നു.

 

‘മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. മുമ്പുള്ള എന്റെ പോസ്റ്റുകളില്‍ എനിക്കൊപ്പം റിങ്കിയുമുണ്ട്. എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്തതു കൊണ്ടാണ് അവള്‍ ക്ഷീണിച്ചിരിക്കുന്നതെന്നുമായിരുന്നു അര്‍ച്ചന സുശീലന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button