ബംഗളൂരു: വില ഉയര്‍ത്തിയതോടെ കർണാടകയിലെ മദ്യവിൽപ്പനയിൽ ഇടിവ്. ലോക്ക്ഡൗണിന് ശേഷം തുറന്നതിന് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്ത് 232 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. എന്നാൽ വ്യാഴാഴ്ച 165 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. തിങ്കളാഴ്ചയാണ് മദ്യശാലകള്‍ തുറന്നത്. 45 കോടിയുടെ മദ്യമാണ് ചെലവായത്. എന്നാല്‍ ചൊവ്വാഴ്ച ഇത് കുത്തനെ വര്‍ധിച്ചു. 197 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ബുധനാഴ്ച 232 കോടിയിലേക്ക് ഉയര്‍ന്നു. ഇതോടെ വില ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments