വിശാഖപട്ടണം: വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ബാധിച്ചിരിക്കുന്നത് പ്രകൃതിയെ കൂടിയാണ്. മൃഗങ്ങളും മനുഷ്യരും തെരുവുകളിൽ ജീവനറ്റും ബോധമറ്റും കിടക്കുകയാണ്. . 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. 5000 ത്തോളം ആളുകൾ തളർന്നു വീണു. നിരവധി മരങ്ങൾ വിഷവാതക ശക്തിയിൽ കരിഞ്ഞു പോയിരിക്കുകയാണ്. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് പോലീസ് തുടര്‍ച്ചയായി അറിയിപ്പ് നടത്തുന്നുണ്ട്.പല വീടുകളിൽ നിന്നും പ്രതികരണമില്ല. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്.
പ്രദേശത്ത് കൂടുതല്‍ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ തെരുവില്‍ വീണ് കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒട്ടനവധി വളർത്തുമൃഗങ്ങൾക്കും ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.
Post Your Comments