തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോർപറേഷൻ (എൻഎൽസി) പ്ലാന്റിലുണ്ടായ ബോയ്‌ലർ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി
അമിത ചൂടും ഉയർന്ന സമ്മർദ്ദവുമാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ച് ഫയർ എഞ്ചിനുകളുടെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പൊതുമേഖലയിലുള്ള നവരത്ന കമ്പനിയാണ് നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷൻ.
Post Your Comments