KeralaLatest NewsNews

പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പിന്നീട് സംഭവിച്ചത്

മലപ്പുറം: പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരിയില്‍ ആണ് സംഭവം. എടവണ്ണ ചാത്തല്ലൂർ സ്വദേശി തച്ചറായിൽ ആലിക്കുട്ടിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. സാരമായ പരുക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ആലിക്കുട്ടി പൊലീസിനെ വെട്ടിച്ച് കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ കഴിഞ്ഞ മാസമാണ് സ്കൂളിലെ സമീപവാസിയായ ആലിക്കുട്ടി അറസ്റ്റിലായത്.

ALSO READ: കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇന്ന്

സ്കൂള്‍ അടക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സ്കൂളിന് പുറത്തേക്കിറങ്ങിയ മൂന്നു കുട്ടികളോടും ആലിക്കുട്ടി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പെൺകുട്ടികളുടെ മൊഴിയെടുത്തശേഷമാണ് പൊലീസ് ആലിക്കുട്ടിയുടെ അറസ്റ്റ് രേഖപെടുത്തിയത്. മാനേജ്മെന്‍റിന്‍റെ സഹായിയായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു ആലിക്കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button