Latest NewsNewsIndia

കൊറോണ ഭീതി വിട്ടൊഴിയാതെ മഹാരാഷ്ട്ര; മുംബൈയിൽ ജയിയിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കേ 3 പോലീസുകാർ മരണപ്പെട്ടിരുന്നു

മുംബൈ; മഹാരാഷ്ട്രയിലെ മുംബൈ ആർതർ ജയിലിൽ കഴിയുന്ന 40 തടവുകാർക്ക് കൊവി‍ഡ് സ്ഥിതീകരിച്ചു, മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45 കാരനിൽ നിന്നാണ് രോ​ഗം എല്ലാവർക്കും പടർന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സൗത്ത് മുംബൈയിലെ ജെജെ മാർ​ഗ് സ്റ്റേഷനിലുള്ള 14 ഉദ്യോ​ഗസ്ഥർക്ക് കൂടി രോ​ഗം സ്ഥിതീകരിച്ചു, ഇതോടെ ജെജെ മാർ​ഗ് പോലീസ് സ്റ്റേഷനിൽ മാത്രം കോവിഡ് സ്ഥിതീകരിക്കപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു.

ഇവരുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റൈനിലാക്കിയിരുന്നു, രോ​ഗലക്ഷണങ്ങൾ ഉള്ളവരിൽ നടത്തിയ പരിശോധനയിൽ 14 പേർക്ക് കൂടി കോവിഡെന്ന് സ്ഥിതീകരിച്ചിരുന്നു. ഇതോടെ മുംബൈയിൽ മാത്രം 233 പോലീസുകാർക്കാണ് ഇതിനോടകം കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. ചികിത്സയിലിരിക്കേ 3 പോലീസുകാർ മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button