Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788 : ആറ് മലയാളികൾ ഉൾപ്പെടെ 21 പേർ മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 21 പേരാണ് ഇതുവരെ മരണപ്പെട്ടു. ആറു പേർ മലയാളികളാണ് , അഞ്ച് പേർ മഹാഷ്ട്ര സ്വദേശികളും ബാക്കി 10 പേർ. തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

Also read ; രാജ്യത്ത് മെയ് 17 കഴിഞ്ഞാലും ലോക്ഡൗണ്‍ നീട്ടേണ്ട ആവശ്യകത വ്യക്തമാക്കി എയിംസ് ഡയറക്ടര്‍

മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41 ),പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മക്കയിൽ മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), ഉനൈസയിൽ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയിൽ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരാണ് മരിച്ച മലയാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button