ചെന്നൈ : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് വാഹനവായ്‌പയുടെ മാസത്തവണ മുടങ്ങുന്നതിലെ ആശങ്ക ഒഴിവാക്കുവാൻ, ഉടമകൾക്കായി പുതിയ പദ്ധതിയൊരുക്കി ഹ്യുണ്ടായി. ഇഎംഐ അഷൂറന്‍സ് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ മൂന്നുമാസം വരെ വാഹനത്തിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും പദ്ധതി പ്രകാരം തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകുവാൻ സാധിക്കുന്നു.
Also read : ലോക്ക്ഡൗണ്‍ കാലത്തെ യാത്രയ്ക്കിടെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടത് 42-ഓളം കുടിയേറ്റ തൊഴിലാളികള്‍
വായ്‌പ എടുത്ത് വാഹനം സ്വന്തമാക്കുന്നവർക്ക് ഏറെ ഗുണപ്രദമായ നടപടിയാണിതെന്നും പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലും ദിവസവേതന അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന ആളുകള്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുക. തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മേയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നും വാഹനം വാങ്ങി ഒരു വര്‍ഷം വരെയാണ് ഇഎംഐ അഷൂറന്‍സ് പദ്ധതി ലഭ്യമാക്കുന്നതെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ലോക്ക്ഡൗണ്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ് ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
Post Your Comments