Latest NewsKeralaNews

പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി

കൊച്ചി : കോവിഡ് പ്രതിസന്ധി മൂലം ഗൾഫിൽ കുടുങ്ങിയ പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബിയിൽ നിന്നും 181യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം രാത്രി 10:08ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടുന്നു.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും ഇവരെ കൗണ്ടറിലേയ്ക്ക് കൊണ്ടുവരുന്നത്. പരിശോധനകൾക്ക് ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് ഒരുക്കിയിട്ടുണ്ട്. ഗർഭിണികൾക്ക് വീട്ടിലേക്ക് പോകാം. എന്നാൽ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ  കഴിയണമെന്നാണ് നിർദേശം. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്ന് ബസുകളിലായുമാണ് കൊണ്ടു പോകുക.

Also read : അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിൽ 49 ഗർഭിണികളും നാലു കുട്ടികളും; പ്രവാസികളെ വരവേൽക്കാൻ കേരളം

കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്‌ ‘ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. ദുബായിൽ നിന്നും പുറപ്പെട്ട വിമാനം ഉടൻ കരിപ്പൂർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. പരിശോധനയിൽ കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള താമസം ഒരുക്കുന്നത്. ഇവർക്ക് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടർമാർ ഒരുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button