KeralaLatest NewsNews

അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിൽ 49 ഗർഭിണികളും നാലു കുട്ടികളും; പ്രവാസികളെ വരവേൽക്കാൻ കേരളം

കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലുള്ളത് 181 പേർ. ഇതിൽ 49 പേർ ഗർഭിണികളും നാല് പേർ കുട്ടികളുമാണ്. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് ഒരുക്കിയിരിക്കുന്നത്. ഗർഭിണികൾക്ക് വീട്ടിലേക്ക് പോകാം. എന്നാൽ 14 ദിവസം വീടുകളിൽ കഴിയണമെന്നാണ് നിർദേശം.

Read also: കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഏറെ ദൂരം പിന്നിടാനായില്ല; പോലീസെത്തുമ്പോൾ കാണുന്നത് ആളുകൾ കുഴഞ്ഞുവീഴുന്ന കാഴ്ച; നൊമ്പരമായി വിശാഖപട്ടണം

ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും ഇവരെ കൗണ്ടറിലേയ്ക്ക് കൊണ്ടുവരുന്നത്. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്ന് ബസുകളിലായുമാണ് കൊണ്ടു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button