Latest NewsNewsIndia

കോവിഡ്; സൂക്ഷിക്കുക ആരോ​ഗ്യസേതു ആപ്പില്ലാതെ പുറത്തിറങ്ങിയാൽ ഇനി കേസെടുക്കും

കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ന്യൂഡൽ​ഹി; സൂക്ഷിക്കുക ആരോ​ഗ്യസേതു ആപ്പില്ലാതെ പുറത്തിറങ്ങിയാൽ ഇനി കേസെടുക്കും, കൊവിഡ് ട്രാക്കര്‍ ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.

ജനങ്ങളിൽ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ പുറത്തിറങ്ങിയാല്‍ ഇത് ലോക്ക്ഡൗണ്‍ ലംഘനമായി കണക്കാക്കി കേസെടുക്കുമെന്ന് ഗൗതം ബുദ്ധനഗര്‍ കമ്മീഷണര്‍ അശുതോഷ് ദ്വിവേദി പറഞ്ഞു, തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ ജോലിക്കെത്തുന്നതും കുറ്റകരണ്, പൊതുയിടങ്ങളില്‍ തുപ്പുന്നതും നിരോധിച്ച് ഉത്തരവ് പുറത്തെത്തിയിട്ടുണ്ട്.

കൂടാതെ നോയിഡയില്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്ക് ആറ് മാസം തടവും 1000 പിഴയും ശിക്ഷ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button