പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വരുമാനസ്ഥിതിയെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്. കോവിഡ്. ലോക്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ദൈനംദിന പൂജകളും പ്രതിസന്ധിയിലായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ 200 കോടിയാണ് വരുമാനനഷ്ടം. അതുകൊണ്ട് അടുത്തമാസത്തെ ശമ്പളം ഭാഗികമായേ നല്‍കാനാകൂവെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. മാര്‍ച്ച് 21നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങള്‍ അടച്ചത്. അതോടെ വരുമാനമാര്‍ഗമായ കാണിക്കയും വഴിപാടുകളും നിലച്ചു. ശബരിമലയില്‍ രണ്ടുമാസ പൂജകളും ഉത്സവും വിഷുദര്‍ശനവും മുടങ്ങി. വിഷുക്കാലത്തെ മാത്രം നഷ്ടം 40 കോടിരൂപയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. ബോര്‍ഡില്‍ അയ്യായിരം ജീവനക്കാരും നാലായിരത്തിലേറെ പെന്‍ഷന്‍കാരുമുണ്ട്. ശമ്പളത്തിനും പെന്‍ഷനും പ്രതിമാസം വേണ്ടത് 40 കോടി രൂപയിലധികമാണ്.
ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും പൂജാദികര്‍മങ്ങള്‍ മുടങ്ങിയിട്ടില്ല. ഇതിനുവേണം 10 കോടിരൂപ. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ദേസ്വംബോര്‍ഡിന്‍ 100 കോടിരൂപ അനുവദിച്ചിരുന്നു. ഇതില്‍ 30 കോടിരൂപ നല്‍കി. ബാക്കിത്തുക നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലും പ്രതിസന്ധി തീരില്ല.
Post Your Comments