തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപെട്ടു വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തതത്, വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് ആദ്യം ബോര്‍ഡ് പറഞ്ഞത്. സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
തുടക്കം മുതല്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സുപ്രീംകോടതിയിലെ നിലപാടില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. സര്‍ക്കാരിന്റെ കൈയ്യിലെ പാവ മാത്രമാണ് ദേവസ്വം ബോര്‍ഡ്. അടിക്കടി നിലപാടുകള്‍ മാറ്റി വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ഭക്തരുടെ വികാരത്തെ പൂര്‍ണമായും ചവിട്ടി മെതിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുപ്രീംകോടതിയിൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിക്കുന്നതായാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്.
Post Your Comments