തിരുവനന്തപുരം : തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡില്‍ വേണ്ടത്ര ഫണ്ടില്ല . പണത്തിന് ഞെരുക്കമെന്ന് റിപ്പോര്‍ട്ട് . ഇതോടെ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശ്രീകോവിലുകളുടെ നിര്‍മാണം, ക്ഷേത്രങ്ങളിലെ അടിയന്തര നിര്‍മാണജോലികള്‍ എന്നിവയ്ക്കു മാത്രമാണ് ഇളവ്. ഉദ്യോഗസ്ഥ തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണാനുമതി നല്‍കുന്നതും തടഞ്ഞു . പുതിയ തസ്തിക സൃഷ്ടിക്കുന്നതും തസ്തിക ഭേദഗതികളും ഉപേക്ഷിച്ചു. ജീവനക്കാരെ പുനര്‍വിന്യസിച്ച് ആള്‍ക്ഷാമം പരിഹരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തില്‍ നിന്നു മാത്രമാണു ചെലവുകഴിഞ്ഞു പോകാനുള്ള വരുമാനം ദേവസ്വം ബോര്‍ഡിനു ലഭിക്കുന്നത്. ശബരിമലയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണു മറ്റു ക്ഷേത്രങ്ങളുെട ദൈനംദിന ചെലവുകളും പരിപാലനവും നടക്കുന്നത്.
കഴിഞ്ഞ തീര്‍ഥാടനകാലത്തു ശബരിമലയിലുണ്ടായ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെയും ബോര്‍ഡ് ഏറ്റെടടുത്തിരിക്കുന്ന നിര്‍മാണ ജോലികളെയും സാരമായി ബാധിച്ചു. പ്രളയത്തില്‍ ഏകദേശം 200 ക്ഷേത്രങ്ങള്‍ക്കാണു കാര്യമായ പുനര്‍നിര്‍മാണം വേണ്ടിവരുന്നത്. അഞ്ഞൂറിലേറെ ക്ഷേത്രങ്ങള്‍ക്ക് അറ്റകുറ്റപ്പണിയും വേണം. പ്രളയം പമ്പയില്‍ കനത്ത നാശനഷ്ടം വരുത്തിയത് ചിങ്ങം, കന്നി മാസങ്ങളിലെ ശബരിമല ഗ്രൂപ്പിലെ വരുമാനം പൂര്‍ണമായും നഷ്ടമാകുന്നതിനു കാരണമായി. മറ്റു ക്ഷേത്രങ്ങളിലെ വരുമാനത്തെയും പ്രളയം ബാധിച്ചു. തീര്‍ഥാടനകാലത്തെ യുവതീപ്രവേശ സംഭവവികാസങ്ങളില്‍ കനത്ത വരുമാന നഷ്ടമുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപ കുറഞ്ഞു. ഓരോ വര്‍ഷവും ശബരിമല വരുമാനത്തില്‍ ഉണ്ടാകാറുള്ള ശരാശരി വര്‍ധന കൂടി പരിഗണിച്ചാല്‍ വരുമാനത്തിലെ കുറവ് ഇതിലും കൂടുതലാണ്.
Post Your Comments