തെലങ്കാന: മെയ് 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടി തെലങ്കാന. മെയ് 29 വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ഹൈദരാബാദ് ഉൾപ്പെടെ സംസ്ഥാനത്തെ ആറ് റെഡ് സോൺ ജില്ലകളിൽ കടകൾ തുറക്കാൻ അനുമതിയില്ല. സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കർഫ്യൂ തുടരും.
25, 000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും തെലങ്കാന സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികളുമായി ഹൈദരാബാദിൽ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിൻ 1200 തൊഴിലാളികളുമായാണ് മടങ്ങുക. അരി മില്ലുകളിൽ ജോലി ചെയ്യാനാണ് തൊഴിലാളികളെ എത്തിക്കുന്നത്.
Post Your Comments