പാരീസ്: കോവിഡ് വൈറസ് ആദ്യം ബാധിച്ചത് ഫ്രാൻസിൽ ആണെന്ന് റിപ്പോർട്ട്. ചൈനയിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് നാലു ദിവസം മുമ്പ് ഫ്രാൻസിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്ന് രോഗിയില്‍ നിന്നെടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
വടക്കുകിഴക്കന്‍ പാരീസിലെ ബോബിഗ്നിയില് നിന്നുള്ള 43കാരനായ അമീറോച്ച ഹമ്മറിനാണ് ചികിത്സക്കുശേഷം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നണ് ഡോ. വൈവ്സ് കോഹനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി വ്യക്തമാക്കുന്നത്. രോഗിയെ ചികിത്സിച്ച പാരീസിലെ ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പറയപ്പെടുന്നതിന് ഒരുമാസം മുമ്പ് തന്നെ യൂറോപ്പില്‍ കോവിഡ് എത്തിയിരുന്നുവെന്നുകൂടി വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഡിസംബര്‍ 27നാണ് അമീറോച്ചെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകാരോഗ്യ സംഘടന പുതിയ വൈറസിന്റെ വ്യാപനം സ്ഥിരീകരിക്കുന്നതിന് നാലുദിവസം മുമ്പേയാണിത്. ന്യൂമോണിയ ബാധയെന്ന് കരുതിയാണ് ഇയാളെ ചികിത്സിച്ചത്. ഇയാളുടെ രണ്ട് മക്കള്‍ക്കും പിന്നീട് രോഗം ബാധിച്ചിരുന്നു. എല്ലാവരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
എന്നാൽ, ചികിത്സക്കിടെ അമീറോച്ചെയില് നിന്നെടുത്ത സാംപിള്‍ അടുത്തിടെയാണ് പരിശോധിച്ചത്. അപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാള്‍ ചൈനയിലേക്കെന്നല്ല, ഒരു വിദേശ രാജ്യത്തേക്കും യാത്ര ചെയ്തിരുന്നില്ല. ഫ്രാന്‍സില്‍ ഔദ്യോഗികമായി ജനുവരി 24നാണ് ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ യാത്രക്കുശേഷം തിരിച്ചെത്തിയ രണ്ടുപേര്‍ക്കും കുടുംബത്തിനുമാണ് ആദ്യമായി രോഗം കണ്ടെത്തിയത്.
Post Your Comments