ന്യൂ ഡല്‍ഹി: ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഹരിയാന സോനിപത്ത് സ്വദേശിയായ 31 കാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസുകാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ വച്ചാണ് പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments