റിയാദ്: സൗദിയിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. അടുത്ത ദിവസങ്ങളില്‍ റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന് ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ തിരിക്കും. എംബസിയില്‍ ഇതുവരെ 60,000 ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍ പോലുള്ളവര്‍ക്കാണ് മുൻഗണന.
തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയര്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലുള്‍പ്പെട്ടവര്‍ നേരിട്ട് എയര്‍ ഇന്ത്യയെ ബന്ധപ്പെട്ട് പണം നല്‍കി ടിക്കറ്റ് വാങ്ങണം. യാത്രക്ക് മുൻപ് സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണം. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്കും ഡല്‍ഹിയിലേക്കും മാത്രമാണ് വിമാനങ്ങളെങ്കില്‍ വരുന്ന ആഴ്ചകളില്‍ ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരിക്കും ഷെഡ്യൂൾ ചെയ്യുന്നത്.
Post Your Comments