Latest NewsKeralaNews

സ്വയം അപഹാസ്യരാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണ്; വിമര്‍ശനങ്ങളെ അവഗണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്കെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ അവഗണിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വിമാനം കയറുന്നതിന് മുമ്പ് പരിശോധന നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വി.മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മറുപടി. സ്വയം അപഹാസ്യരാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇനി ഓൺലൈൻ സംവിധാനം; പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്നും വ്യക്തതക്കുറവ് ഉണ്ടെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിന് വ്യക്തതയുണ്ടാക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരു കാലത്തും വ്യക്തതയുണ്ടാവില്ലെന്നുറപ്പിച്ച് അദ്ദേഹം നോക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ മറുപടി പറയാന്‍ ഞാന്‍ അശക്തനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button