ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകരുന്നതിന് കാരണമായ സവിശേഷ ഘടകം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കോവിഡിന്റെ ഘടന പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരം ‘ജേര്‍ണല്‍ ഓഫ് മോളിക്കുലര്‍ ബയോളജിയില്‍’ പ്രസിദ്ധീകരിച്ചത്. ‘സാര്‍സ് കോവ്2’ വൈറസിലെ സ്പൈക് പ്രോട്ടീനിന്റെ ഘടനാപരമായ കണ്ണിയാണ് കണ്ടെത്തിയത്. ഇത് വൈറസ് ഇത് കോവിഡിന് എതിരായ വാക്‌സിൻ കണ്ടെത്താൻ സഹായകരമാണെന്നാണ് റിപ്പോർട്ട്.
Read also: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
നുഷ്യശരീരത്തിലേക്ക് വൈറസിനെ കടക്കാന്‍ സഹായിക്കുന്നതാണ് ഈ കണ്ണികൾ. ഇതിൽ പ്രോട്ടീന്‍ നിര്‍മിക്കാനാവശ്യമായ നാല് അമിനോ ആസിഡുകളാണ് കണ്ടെത്തിയത്. സാര്‍സ് കോവ്1 ആയും എച്ച്‌കോവ്‌എച്ച്‌കെയു1 ആയും ഈ വൈറസിന് സാദൃശ്യമുണ്ട്. മനുഷ്യരെക്കൂടാതെ പൂച്ച, നീര്‍നായ, വെള്ളക്കീരി എന്നിവയ്ക്കും കോവിഡ് ബാധിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Post Your Comments