
ഷാര്‍ജ: അല്‍ നഹ്‌ദയിലെ അന്‍പതുനിലകെട്ടിടത്തില്‍ തീപിടിത്തം. ലുലുഹൈപ്പര്‍മാര്‍ക്കറ്റിനടുത്തെ അബ്‌കോ ടവറിലാണ് യു.എ.ഇ. സമയം ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെനിലകളില്‍ ഒന്നില്‍നിന്ന് ആരംഭിച്ച തീ മുകളിലേയ്‌ക്ക് പടര്‍ന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.മലയാളികളടക്കം താമസിക്കുന്ന ബഹുനിലക്കെട്ടിടമാണ് ഇതെന്നാണ് സൂചന. സംഭവത്തില്‍ ആളപായം റിപ്പോര്‍ട് ചെയ്‌തിട്ടില്ല.
സിവില്‍ ഡിഫന്‍സും അഗ്നിരക്ഷാസേനാ വിഭാഗങ്ങളും കുതിച്ചെത്തികെട്ടിടത്തില്‍നിന്നു താമസക്കാരെ ഒഴിപ്പിച്ചു. തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍നിന്നു സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് അബ്‌കോ ടവര്‍. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. രാത്രി വൈകിയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post Your Comments