CinemaMollywoodLatest NewsNewsEntertainment

മമ്മൂട്ടി സുൽഫത്ത് പ്രണയയാത്ര 41-ാം വർഷത്തിലേക്ക് ; ആശംസകളുമായി ആരാധകർ

1979 മെയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിലൊരളാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്റെ 41-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. 1979 മെയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് താരം വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. എന്നാൽ അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുൻപ് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും അധികമാരും ആ നടനെ ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് വിവാഹത്തിനുശേഷം കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിൽ ശ്രദ്ധനേടിയത്. പിന്നീട് താരത്തിന്റെ വളർച്ച ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഭാര്യ സുൽഫത്തായിരുന്നു. നിരവധി പേരാണ് താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുന്നത്. വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ പ്രണയജോടികളെന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ പല അഭിമുഖങ്ങളിലും വേദികളിലും പറയാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button