അബുദാബി; നൊമ്പരമായ് കാസർകോട് സ്വദേശി, ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു, കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍ ആണ് മരിച്ചത്, 56 വയസ്സായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തുദിവസമായി അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു, യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 9 പേരാണ് മരിച്ചത്.
കൂടാതെ പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ്സാ സായു റാവുത്തര്‍ ആണ് 24 മണിക്കൂറിനിടെ മരിച്ച മറ്റൊരു മലയാളി, അബുദാബിയില്‍ വെച്ചായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 50 ആയിമാറി.
Post Your Comments