
ജമ്മു: ജമ്മുകാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റസേവനം നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ഇവിടെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്‍കമാന്‍ഡറടക്കം രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യംവളഞ്ഞിരിക്കുകയാണ്.ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റാേ എന്ന് വ്യക്തമല്ല.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം സ്ഥലത്തെത്തിയത്.
Read Also : ഇന്ത്യന്‍ സൈനികരുടെ നേരെ ആക്രമണം : പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
കഴിഞ്ഞയാഴ്ച കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.പതിനെട്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ സ്വദേശിയായ ലഷ്‌കര്‍ കമാര്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീരരെ സൈന്യം വധിച്ചിരുന്നു.
Post Your Comments