Latest NewsInternational

രോഗം പൊട്ടിപ്പുറപ്പെട്ടത് യാദൃച്ഛികമോ അതോ ചൈന മനഃപൂര്‍വം വൈറസിനെ തുറന്നുവിട്ടതോ? അമേരിക്ക ഉള്‍പ്പെടെ അഞ്ച് പാശ്‌ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ഡോക്‌ടര്‍മാരെ നിശ്ശബ്ദരാക്കി.

വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള സുപ്രധാന തെളിവുകള്‍ ചൈന മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്‌തതായി അമേരിക്ക ഉള്‍പ്പെടെ അഞ്ച് പാശ്‌ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് ( Five Eyes) എന്ന ഇന്റലിജന്‍സ് സഖ്യത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കയ്‌ക്കു പുറമേ ബ്രിട്ടന്‍,​ കാനഡ,​ ആസ്‌ട്രേലിയ,​ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. ഇവരുടെ പതിനഞ്ച് പേജുള്ള റിപ്പോര്‍ട്ട് ആസ്‌ട്രേലിയന്‍ പത്രമായ സാറ്റര്‍ഡേ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചു.

എന്നാൽ അമേരിക്ക ആരോപിക്കുന്നതു പോലെ വുഹാന്‍ വൈറോളജി ലാബില്‍ നിന്നല്ല,​ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.കൊവിഡ് വൈറസിന്റെ ഉറവിടം ചൈനയാണെന്ന് ഉറപ്പായി. പക്ഷേ,​ രണ്ടു കാര്യങ്ങളിലാണ് വ്യക്തത കിട്ടാനുള്ളത്. ഒന്ന്, രോഗം പൊട്ടിപ്പുറപ്പെട്ടത് യാദൃച്ഛികമായാണോ?​ രണ്ട്: ചൈന മനഃപൂര്‍വം വൈറസിനെ തുറന്നുവിട്ടതാണോ?​ ഇതെല്ലാം മറച്ചു വയ്ക്കാന്‍ ശ്രമിച്ചു എന്ന ഫൈവ് ഐസ് റിപ്പോര്‍ട്ടിലെ ആരോപണമാണ് ചൈനയെ കുഴയ്‌ക്കുന്നത്.

ഫൈവ് ഐസിന്റെ ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്,

  • രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ഡോക്‌ടര്‍മാരെ നിശ്ശബ്ദരാക്കി.
  •  വാക്സിന്‍ വികസിപ്പിക്കാന്‍ ശാസ്‌ത്രജ്ഞര്‍ക്ക് സാമ്പിളുകള്‍ നല്‍കാന്‍ ആദ്യം വിസമ്മതിച്ചു.
  •  പുതിയ കൊറോണ വൈറസ് ആണെന്ന് ചൈനയ്‌ക്ക് അറിയാമായിരുന്നു.
  •  തുടക്കത്തില്‍ ചൈന അറിയിച്ചതിനേക്കാള്‍ വ്യാപകമായി രോഗം പടര്‍ന്നിരുന്നു
  •  വുഹാന്‍ ലാബില്‍ വവ്വാലുകളിലെ കൊറോണ വൈറസിനെപ്പറ്രി ദീര്‍ഘകാലമായി ഗവേഷണം നടക്കുന്നുണ്ട്.
  • ഈ വൈറസ് സാമ്പിളുകളില്‍ അന്‍പതെണ്ണത്തിന്റെ ജനിതക ഘടനയ്‌ക്ക് കൊവിഡ് വൈറസിന്റേതുമായി സാമ്യമുണ്ടായിരുന്നു.
  •  വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൃത്രിമമായി സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. വവ്വാലില്‍ നിന്ന് മറ്റു ജീവികളിലേക്ക് വൈറസ് പകരുമോ എന്നറിയാന്‍ അവര്‍ വൈറസില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി. ഇങ്ങനെ പകരാന്‍ ഏതു പ്രോട്ടീന്‍ ആണ് ആവശ്യം എന്നായിരുന്നു അന്വേഷണം.
  •  ആദ്യത്തെ രോഗികളുടെ സാമ്പിളുകള്‍ മറച്ചുവയ്ക്കുകയോ ലാബുകളില്‍ നശിപ്പിക്കുകയോ ചെയ്‌തു.
  •  ആദ്യത്തെ സാമ്പിളുകള്‍ ചൈന ലോകവുമായി പങ്കുവച്ചില്ല.
  •  പൊടുന്നനെ വന്യജീവി മാര്‍ക്കറ്റുകള്‍ ശുചീകരിച്ചത് എന്തിന്?​
  •  ഡിസംബര്‍ 31 മുതല്‍ ചൈന സോഷ്യല്‍ മീഡിയയിലും സെര്‍ച്ച്‌ എന്‍ജിനുകളിലും നിന്ന് വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്‌തു. സാര്‍സ് വേരിയേഷന്‍,​ വുഹാന്‍ കടല്‍വിഭവ മാര്‍ക്കറ്റ്,​ വുഹാന്‍ ന്യൂമോണിയ തുടങ്ങിയ പദങ്ങള്‍ വരെ നീക്കം ചെയ്‌തു.
  •  ജനുവരി 3 ന് വൈറസ് സാമ്പിളുകള്‍ പരിശോധനാ കേന്ദ്രങ്ങളിലേക്കു മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉത്തരവിട്ടു.
  •  രോഗത്തെപ്പറ്റി ഒന്നും പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിട്ടു.
  •  ജനുവരി 5 മുതല്‍ 13 വരെ പുതിയ രോഗികളുടെ എണ്ണം പുറത്തുവിട്ടില്ല.
  • ജനുവരി 10. രോഗം നിയന്ത്രണവിധേയമെന്ന് പീക്കിംഗ് സര്‍വകലാശാലയിലെ വിദഗ്ദ്ധന്‍. താന്‍ രോഗബാധിതനാണെന്ന് 22ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
  •  ജനുവരി 12. വൈറസിന്റെ ജനിതകഘടന പുറംലോകവുമായി പങ്കിട്ട ഷാങ്ഹായ് പ്രൊഫസറുടെ ലാബ് അടച്ചുപൂട്ടി.
  •  ജനുവരി 24 .അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്‌സിറ്റി ലാബിന് വൈറസ് സാമ്പിളുകള്‍ നല്‍കുന്നതില്‍ നിന്ന് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിലക്കി.
    ന്യൂസ് കടപ്പാട്: കേരള കൗമുദി

shortlink

Related Articles

Post Your Comments

Related Articles


Back to top button