മസ്കറ്റ് : ഒമാനിൽ പുതുതായി 168പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 127 വിദേശികളും 41 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2903 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു രോഗ മുക്തി എണ്ണം 888 ആയി ഉയർന്നു. 2002 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 67 വയസുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചത്. ഇതോടെ മലയാളിയടക്കം മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒരു സ്വദേശിയുമുൾപ്പെടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13ആയി.
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന. പുതുതായി 1687പേർക്ക് കൂടി ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചെന്നും, രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 31,938ആയി. ഒൻപതു പേർ കൂടി മരിച്ചു. റിയാദ്, ജിദ്ദ, മദ്ദ, മദീന എന്നിവിടങ്ങളിലായി വിദേശികളും, സ്വദേശി ജിദ്ദയിലുമാണ് മരിച്ചത്. മരണപ്പെട്ടവർക്ക് 27നും 82നും ഇടയിൽ പ്രായമുണ്ടെന്നും ആകെ മരണ സംഖ്യ 209ലെത്തിയെന്നും
സൗദി ആരോഗ്യ മന്ത്രലയം അറിയിച്ചു.
#الصحة تعلن عن تسجيل (1687) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (1352) حالة تعافي ليصبح إجمالي عدد الحالات المتعافية (6783) حالة ولله الحمد. pic.twitter.com/jNuXsJX7RC
— وزارة الصحة السعودية (@SaudiMOH) May 6, 2020
രോഗ വിമുക്തി നേടിയവരുടെ എണ്ണം 6,783ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 209പേർ മരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ-312, മക്ക-308, മദീന-292, തായിഫ്-163,റിയാദ്-149 എന്നിങ്ങനെയാണ് പുറത്തുവിട്ട പുതിയ രോഗികളുടെ തരംതിരിച്ചുള്ള എണ്ണം. ഇന്ന് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നാണ് വിവരം
Also read : സൗദിയില്‍ നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച തിരിക്കും
ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു. 24 മണിക്കൂറിനിടെ 3,201 പേരില്‍ നടത്തിയ പരിശോധനയിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,792ലെത്തി. 146 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവുടെ എണ്ണം 2,070 ആയി ഉയർന്നു. .15,890 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12ആയി ഉയർന്നു. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,129,63 ആയി വർധിച്ചു.
Post Your Comments