ലഖ്നൗ: കോവിഡ് പശ്ചാത്തലത്തിൽ ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സർക്കാർ. ആരോഗ്യ സംബന്ധിയായ ടിപ്സുകളും ഈ ആപ്പിൽ ഉണ്ട്. ആയുഷ് കവച് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പുറത്തിറക്കിയത്.
ഉത്തർപ്രദേശിലെ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. “കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. പുരാതനമായ യോഗയിലൂടെയും ആയുര്‍വേദത്തിലൂടെയും രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ആളുകള്‍ക്ക് ആയുഷ് കവച് മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”എന്ന് അദ്ദേഹം വ്യക്തമാക്കി.
ആയുര്‍വേദത്തിലും ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളിലും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വസ്തുതകളും ടിപ്സുകളും ഉണ്ട്. ആയുര്‍വേദത്തെ പറ്റിയും പരമ്പരാഗത മരുന്നുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ എളുപ്പത്തില്‍ ആളുകളില്‍ എത്തിക്കാന്‍ ഇത്തരമൊരു ആപ്ലിക്കേഷനിലൂടെ കഴിയുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Post Your Comments