Latest NewsNewsIndia

വാട്‌സ് ‌ആപ്പ് പേ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്ത്

ന്യൂഡല്‍ഹി: വാട്‌സ് ‌ആപ്പ് പേ ഇന്ത്യയില്‍ ഈ മാസം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്റിംഗ് ആപ്പ് ആണ് വാട്‌സ് ‌ആപ്പ്. വാട്‌സ് ‌ആപ്പ് പേയുമായി ആക്‌സിസ് ബാങ്ക്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകള്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ പങ്കാളിയാവില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ 40 കോടിയിലേറെ ഉപഭോക്താക്കള്‍ വാട്‌സ് ‌ആപ്പിനുണ്ട്. വാട്‌സ്‌ ആപ്പ് പേയുടെ പരീക്ഷണഘട്ടത്തില്‍ എസ്.ബി.ഐയും പങ്കാളിയാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതിനാലും ഒട്ടേറെ അനുമതികള്‍ ലഭിക്കേണ്ടതുള്ളതിനാലും വാട്‌സ്‌ആപ്പ് പേയുടെ ആദ്യഘട്ട പ്രവ‌ര്‍ത്തനത്തില്‍ സഹകരിക്കാനാവില്ലെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പ് മുഖേനയുള്ള പേമെന്റുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നും കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്‌ചാത്തലത്തില്‍ ഇതിന് ഏറെ പ്രസക്‌തിയുണ്ടെന്നുമാണ് വാട്‌സ്‌ആപ്പ് അധികൃതരുടെ പ്രതികരണം.

എന്നാല്‍, ഏറെ വൈകാതെ തന്നെ എസ്.ബി.ഐയും വാട്‌സ്‌ആപ്പ് പേ ശൃംഖലയില്‍ പങ്കുചേരും. ഇന്ത്യയിലെ 40 കോടി ഉപഭോക്താക്കളില്‍ 10 കോടിപ്പേരെ പേമെന്റ് സര്‍വീസിലേക്ക് ആകര്‍ഷിക്കുകയാണ് വാട്‌സ്‌ആപ്പ് പേയുടെ പ്രാഥമിക ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button