എറണാകുളം: കോവിഡ് രോഗികള്‍ തീരെയില്ലാത്ത ഗ്രീന്‍ സോണ്‍ ജില്ലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ തിരക്ക് വര്‍ധിക്കുന്നതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലകളിലെ തിരക്കൊഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. . ജില്ലാ ഭരണകൂടമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
Read Also : വുഹാനില്‍ നിന്നാണോ വൈറസ് ഉത്ഭവം : ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ജനങ്ങളെ നിശബ്ദരാക്കി ചൈനീസ് സര്‍ക്കാര്‍
ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരു ചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകള്‍ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണംമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Post Your Comments