മാംസാഹാരങ്ങൾ പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്ന രീതി ചൈനയില്‍ വ്യാപകമാണ്. ഇന്ന് ലോകത്തെ മുഴുവൻ ഭീതി വിതച്ചിരിക്കുന്ന കൊറോണ വൈറസും ചൈനയിലെ വുഹാനില്‍ ഒരു മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. അതിനാല്‍ത്തന്നെ ചൈനക്കാരുടെ മാംസാഹാര രീതികള്‍ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ ഈ വിമര്‍ശനങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ചൈനക്കാരുടെ രീതി. ഇപ്പോഴിതാ അത്തരമൊരു സംഭവം കൂടി ചൈനയില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പാകം ചെയ്യാതെ പച്ചയ്ക്ക് പാമ്പിനെ ഭക്ഷിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വലിയ അണുബാധയുണ്ടായ യുവാവിന്റെ അനുഭവമാണ് വാർത്തയായിരിക്കുന്നത്.
കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ ശ്വാസകോശം സ്‌കാന്‍ ചെയ്ത് നോക്കിയ ഡോക്ടര്‍മാര്‍ ഞെട്ടി. ഇരു ശ്വാസകോശങ്ങളിലും ജീവനുള്ള വിരകളെയാണ് ഇവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിന്റെ ഭക്ഷണരീതികളെക്കുറിച്ച് ഇവര്‍ അന്വേഷിച്ചപ്പോഴാണ് ഒച്ച്, ചെളിയില്‍ ജീവിക്കുന്ന ചെറുജീവികള്‍ ഇതൊക്കെയാണ് യുവാവിന്റെ ഇഷ്ടഭക്ഷണങ്ങള്‍. അതിനിടെയാണ് പാകം ചെയ്യാതെ ഒരു പാമ്പിനെ ഭക്ഷിച്ചതായും ഇയാൾ
ഡോക്ടര്‍മാരോട് തുറന്നുപറഞ്ഞത്.
ഇതോടെ പാമ്പിനെ പാകം ചെയ്യാതെ ഭക്ഷിച്ചതിലൂടെ യുവാവിന്റെ ശരീരത്തിലേക്ക് വിരകള്‍ കടക്കുകയായിരുന്നു എന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്. വിരകൾ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതോടെ ‘പാരഗോണിമിയാസിസ്’ എന്ന അസുഖം ഇയാളെ ബാധിച്ചു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അണുക്കളെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണിത്. സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ ജീവന്‍ വരെ പോകാനിടയുള്ള രോഗാവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍ പറയുന്നത്.
Post Your Comments