Latest NewsKeralaNattuvarthaNews

താഴ്ന്നുപോയ മാസ്ക് ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം

വാകത്താനം; താഴ്‌ന്നുപോയ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു,, പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത് .

വാകത്താനത്തായിരുന്നു അപകടം നടന്നത്, സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം ഉണ്ടായത്, ഉടന്‍തന്നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു, സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്‌, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, ശരണ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button