ദില്ലി; ഇന്ത്യയുടെ ബഹുസ്വരതക്ക് ആർഎസ്എസ് അനിവാര്യമെന്ന് സ്വിംഗ്വി , ആര്‍എസ്‌എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് തനിക്ക് യോജിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സ്വിംഗ്വി, ബാന്‍ ആര്‍എസ്‌എസ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങ് ആയിരുന്നു, ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അഭിഷേക് സ്വിംഗ്വി തന്റെ നിലപാട് വ്യക്തമാക്കിയത്, ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ട്വീറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് സ്വിങ്വിയുടെ വാക്കുകൾ.
എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യയ്ക്ക് തീവ്രമായ ഇടത് , വലത് കാഴ്ചപ്പാടുകള്‍ ആവശ്യമാണ്, അതുപോലെ, ഹിന്ദു, ഹിന്ദു ഇതര കാഴ്ചപ്പാടുകളും ആവശ്യമാണ്, അതിനാല്‍, ആര്‍എസ്‌എസിനെ നിരോധിക്കാന്‍ കഴിയില്ല, നമ്മളെ യഥാര്‍ത്ഥത്തില്‍ ബഹുസ്വരമാക്കുന്നതിന് എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, #BanRSSനോട് പൂര്‍ണമായി വിയോജിക്കുന്നു! അതേസമയം നിരവധി #rss അനുകൂല കാഴ്‌ചപ്പാടുകളോട് വിയോജിക്കുന്നു! “സിംഗ്വി ട്വീറ്റ് ചെയ്തത്, നിമിഷങ്ങൾ കൊണ്ടാണ് ട്വിറ്ററിൽ ഈ വാക്കുകൾ തരംഗം സൃഷ്ട്ടിച്ചത്.
പക്ഷേ എന്നിരിക്കിലും സോഷ്യല്‍ മീഡിയയില്‍ സിംഗ്വിയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്, ആര്‍എസ്‌എസ് രാജ്യത്ത് ഭിന്നത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്, അതിനിടെ കൊവിഡ് അവസാനിക്കുന്നത് വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രവര്‍ത്തകരോട് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായും ആർഎസ്എസ് ഇന്ത്യയ്ക്ക് വേണമെന്നുമുള്ള നിലപാട് സ്വിങ്വിയ്ക്ക് കയ്യടി നേടിക്കൊടുത്തു.
Post Your Comments