ന്യൂഡല്‍ഹി : കൊറോണ വൈറസ് കാലത്ത് ഇന്ത്യക്ക് നഷ്ടപ്പെട്ടത് 1300ലേറെ ജീവന്. അതിൽ ഏറ്റവും കൂടുതൽ ലോക്ക്ഡൗണ്‍ കാലത്ത് ആത്മഹത്യയിലൂടെ മരിച്ചവരാണ്. മാര്‍ച്ച് 19 മുതല്‍ മേയ് രണ്ടുവരെയുള്ള കണക്കാണിത്. മേയ് രണ്ടുവരെ കണക്കനുസരിച്ച് 338 പേരാണ് ആത്മഹത്യയിലൂടെ മരിച്ചത്. അതിൽ 80-ഓളം പേർക്ക് കോവിഡ് പോസിറ്റിവായാലോ എന്ന ഉത്കണ്ഠയും ഏകാന്തതയുമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച തെന്ന് ജിന്‍ഡാല്‍ സ്കൂള്‍ ഓഫ് ലോയിലെ അസി.പ്രഫസര്‍ അമന്റെ നേതൃത്വത്തിലുള്ള പഠന സഘം പറയുന്നു. ഇവരുടെ കണക്കുകൾ പ്രകാരം 51 പേരാണ് മറ്റ് നാട്ടില്‍ കുടുങ്ങിപ്പോയി സ്വന്തം നാട്ടിലേക്കുള്ള പ്രയാണത്തിനിടെ മരിച്ചത്.
മദ്യപാനം നിര്‍ത്തേണ്ടി വന്നതടക്കമുള്ള മാനസിക സംഘർഷം കാരണം ആത്മഹത്യയില്‍ അഭയം തേടിയവര്‍ 45. സാമ്പത്തിക പരാധീനതയും പട്ടിണിയുമായി 36 പേരെ ആത്ഹത്യയിലേക്ക് നയിച്ചു. മദ്യനിരോധനം ഒട്ടും ശാസ്ത്രീയമല്ലാത്തതിനാല്‍ ജീവന് നഷ്ടപ്പെട്ടത് ഏഴുപേര്‍ക്ക്. മദ്യാസക്തരായ ഇവര്‍ സാനിറ്റൈസര്‍ ലോഷനും ആഫ്റ്റര്‍ ഷേവും കഴിച്ച് ആസക്തി കുറക്കാന്‍ ശ്രമിച്ചതാണ് ജീവനാശത്തില്‍ കലാശിച്ചത്.
പൊലീസ് അതിക്രമത്തില്‍ 11 പേര്‍ക്ക് ജീവന് നഷ്ടമായി. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ മരിച്ചത് 12 പേര്.ഒപ്പം 38 പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. മരണകാരണം എന്തെന്ന് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സംഭവങ്ങള്‍ 41 എണ്ണം. എങ്ങനെ വേർ തിരിച്ചാണ് ജിൻഡാൽ സ്കൂൾ ഓഫ് ലോയിലെ സഘം പഠനം നടത്തിയത്.
Post Your Comments