Latest NewsIndia

‘ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് വെറും ഷോ, ആദ്യം നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിഹിതം അടക്കൂ ‘ – രൂക്ഷ വിമർശനം

ഒരോ സംസ്ഥാനങ്ങളിലേയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടാണ് ഈ ചിലവ് വഹിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

ന്യൂഡൽഹി: തൊഴിലാളികളുടെ യാത്രാ വിഷയത്തില്‍ കോണ്‍ഗ്രസ് വെറും ഷോ കാണിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാർ. നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആവശ്യക്കാരായ മുഴുവ്‍ തൊഴിലാളികളുടേയും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഒരോ സംസ്ഥാനങ്ങളിലേയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടാണ് ഈ ചിലവ് വഹിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

എന്നാൽ വസ്തുത മറ്റൊന്നാണ്. സാമൂഹിക അകലം ഉറപ്പാക്കി യാത്ര നടത്തുന്നതിനായി പരമാവധി ഉള്‍ക്കൊള്ളാനാവുന്നതിന്‍റെ പകുതി ആളുകളുമായിട്ടാണ് ട്രെയിനുകള്‍ യാത്ര നടത്തിയത്. ഇതിന്‍റെ ചിലവ് കേന്ദ്ര സര്‍ക്കരാണ് വഹിക്കുന്നതെന്നും കേന്ദ്ര വ്യക്തമാക്കി.ഒരു സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബിജെപി വക്താവ് സാംബിത് പാത്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. യാത്രാക്കൂലിയില്‍ 85%സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കി 15% സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്.

സര്‍ക്കാരുകള്‍ക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.ആദ്യ നിങ്ങള്‍ (കോണ്‍ഗ്രസ്) ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശം പാലിക്കാന്‍ പറയൂ എന്നും സാംബിത് പാത്ര രാഹുലിനോടായി പറഞ്ഞു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾക്കായി ഓടുന്ന ശ്രമിക് എക്സ്പ്രസിൽ ആകെ 1,200 ടിക്കറ്റുകളാണ് ഉള്ളതെന്നും ഇത് റെയിൽവേ സംസ്ഥാന സർക്കാരുകൾക്കാണ് നൽകുന്നതെന്നും പാത്ര പറയുന്നു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രകാരം ഏര്‍പ്പെടുത്തിയ ശ്രമിക് തീവണ്ടികളില്‍ യാത്ര ചെയ്യാനുള്ള പണം ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നു പിരിച്ചു വാങ്ങിയത് കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ ആണെന്ന് ആരോപണമുണ്ട്.

കേരളത്തെ കൂടാതെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ചുരുങ്ങിയ തുക തൊഴിലാളികളില്‍ നിന്ന് പിരിച്ചുവാങ്ങിയത്. തൊഴിലാളികളില്‍ നിന്ന് ടിക്കറ്റിന് പണം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് കമ്മറ്റികള്‍ പണം പിരിച്ചു അവര്‍ക്ക്‌ന നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തേ പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ച വിഷയം വിവാദമായതോടെയാണു റെയ്ല്‍വേ മന്ത്രാലയം വിഷയത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയത്.

അതിഥി തൊഴിലാളികള്‍ ഇനം പണം അടയ്ക്കേണ്ടതില്ലെന്നും സൗജന്യമായി യാത്ര ചെയ്യാമെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. റെയിൽ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫിസുമായി സംസാരിച്ചിരുന്നെന്നും ടിക്കറ്റ് നിരക്കിന്റെ 85% കേന്ദ്ര സർക്കാരും വഹിക്കും. ഉതു സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം മന്ത്രാലയം ഇറക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button