Latest NewsNewsIndia

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ മന്ത്രിയുടെ കത്ത്

ന്യൂഡൽഹി: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മലയാളികളെ തിരികെ എത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നാണ് കത്തില്‍ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പുറത്തേക്ക് അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഉപയുക്തമാക്കണം. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളിൽ ആശയക്കുഴപ്പം; തുറന്ന കടകൾ അടപ്പിച്ച് പൊലീസ്

കേരളത്തിലേക്ക് തിരിച്ചെത്താന്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡിജിറ്റല്‍ പാസുകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവരെ അതിര്‍ത്തി കടത്തിവിടുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാനം ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button