തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇളവുകളിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമെന്ന് റിപ്പോർട്ട്. ഇളവുകള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാത്തതാണ് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
മദ്യശാലകള്‍ തുറക്കില്ലെന്നും ഗ്രീന്‍ സോണില്‍ പൊതുഗതാഗതം അനുവദിക്കില്ലെന്നുമുള്ള കാര്യങ്ങളാണ് കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞത്. എന്നാല്‍, കടകള്‍ തുറക്കുന്നത്, ഏതൊക്കെ വാഹനങ്ങള്‍ നിരത്തിലിറക്കാം, ഒറ്റ – ഇരട്ട അക്ക വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ഇക്കാര്യങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കടകള്‍ തുറക്കുന്നതുസംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തില്‍ എറണാകുളത്തും കോഴിക്കോട്ടും വ്യാപാരികളും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളെ പൊലീസ് തടഞ്ഞു. ജനത്തിരക്ക് കുറവുള്ള പ്രദേശങ്ങളില്‍ കടകള്‍ തുറക്കാം എന്നാണ് അധികൃതരുടെ നിലപാട്. റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയെത്ത റോഡുകളിലും വന്‍ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Post Your Comments