Latest NewsNattuvarthaNewsIndia

മറ്റൊരു വഴിയുമില്ല; നാട്ടിലെത്താൻ സഹായിക്കണമെന്ന് സൗദിയിൽ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നേഴ്‌സുമാര്‍

തങ്ങളെ നാട്ടിലേക്കു തിരികെയെത്താന്‍ സഹായിക്കണമെന്ന് ആവശ്യവുമായി ഗര്‍ഭിണികളായ മലയാളി നേഴ്‌സുമാര്‍,, കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയ തങ്ങളെ എങ്ങനെയും നാട്ടില്‍ തിരിയെ എത്തിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

കൂടാതെ റിയാദില്‍ നിന്ന് മാത്രം നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് 80 ലധികം മലയാളി നേഴ്‌സുമാരാണ്, കൂടാതെ സൗദിയുടെ വിദൂര ഗ്രാമങ്ങളില്‍ ജോലി ചെയ്തിരുന്ന നിരവധി ഗര്‍ഭിണികളായ നേഴ്‌സുമാരും നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ഏത് വിധേനയും തങ്ങളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ പ്ളീസ് ഇന്ത്യ മുഖേന പ്രധാനമന്ത്രിക്കടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍, കൂടാതെ സുപ്രീം കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്, നേഴ്‌സുമാരില്‍ കൂടുതല്‍ പേരും തൊഴില്‍ കരാര്‍ അവസാനിച്ചു ഫൈനല്‍ എക്സിറ്റില്‍ തിരികെ എത്തേണ്ടവരാണ്സഹായത്തിനോ പ്രസവ ശുശ്രുഷക്കോ ആരുമില്ല, അതിനാല്‍ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button