Latest NewsNewsIndia

മദ്യ ഷോപ്പുകൾ തുറന്ന സംസ്ഥാനങ്ങളിൽ സാമൂഹിക അകലം കാണാനില്ല; മിക്കയിടത്തും നീണ്ട നിര

കൊൽക്കത്ത: ലോക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് എട്ടു സംസ്ഥാനങ്ങളില്‍ മദ്യഷോപ്പുകൾ തുറന്നു. എട്ടു സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളോടെയാണ് മദ്യ വില്‍പന ശാലകള്‍ തുറന്നെങ്കിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും കാണാനായത്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ വില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഇവിടെ ലാത്തിച്ചാർജുണ്ടായി. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അ‍ഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക.

ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. സാമൂഹ്യ അകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്‍പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. ഏറ്റവുമധികം മദ്യവില്‍പന നടക്കുന്ന കേരളത്തിലും പഞ്ചാബിലും മദ്യഷാപ്പുകള്‍ തുറന്നിട്ടില്ല. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button