KeralaLatest NewsNews

വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വീട്ടുകാര്‍ക്കും പ്രത്യേക നിര്‍ദേശങ്ങളും ഉത്തരവുകളും

തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വീട്ടുകാര്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ . നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളില്‍ വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങില്‍ രോഗലക്ഷണമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക വഴി ഒരുക്കും. ഈ വഴിയിലൂടെ വീടുകളിലേക്ക് അയക്കണമെന്നാണ് നിര്‍ദേശം. കോവിഡ് സ്‌ക്രീനിങ്ങിനായി വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കണമെന്നും ഉത്തരവിലുണ്ട്.

read also : യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ രണ്ട് വിമാനം കേരളത്തിലേയ്ക്ക് : യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിടും : വിശദാംശങ്ങള്‍ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി

ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചാകണം സ്‌ക്രീനിങ്. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. നിരീക്ഷണകേന്ദ്രത്തില്‍ കഴിയുമ്പോള്‍ പരിശോധന ഫലം പോസിറ്റിവാണെങ്കില്‍ കോവിഡ് സന്റെറുകളിലേക്ക് മാറ്റണം. വീടുകളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

അതേസമയം, മടങ്ങിവരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഉറപ്പുവരുത്തണം. പ്രത്യേക മുറിയും ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവയും വേണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റണം. ഇവരില്‍നിന്ന് വീട്ടില്‍ പെട്ടെന്ന് രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ളവരുണ്ടെങ്കില്‍ പ്രവാസികള്‍ വേറെ താമസിക്കണം. ഇങ്ങനെ മാറുന്നവര്‍ക്ക് ഹോട്ടലില്‍ പ്രത്യേക മുറിയില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ചെലവില്‍ സൗകര്യം ഒരുക്കണം. ഇത്തരക്കാരെ താമസിപ്പിക്കാന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്ന കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലയിലും കണ്ടെത്താന്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button