
അബുദാബി • അബുദാബിയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ മരിച്ചു. ), വ്യവസായിയും അബുദാബി കേരള മുസ്ലീം കൾച്ചറൽ സെന്റർ (കെഎംസിസി) മുൻ പ്രസിഡന്റും, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ എന്നിവയില്‍ സജീവ പ്രവര്‍ത്തകനുമായിരുന്ന പി കെ കരീം ഹാജി (62) ആണ് മരിച്ചത്. ഏപ്രില്‍ 30 നാണ് കോവിഡ് 19 ബായെത്തുടര്‍ന്നുണ്ടായ സങ്കീർണതകൾ മൂലം മരിച്ചത്.
കേരളത്തിലെ തിരുവാത്ര സ്വദേശിയായ ഹാജി അബുദാബിയിലെ ബർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ദിവസത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. പിതാവ് 14-15 വർഷത്തോളമായി പ്രമേഹ രോഗിയായിരുന്നുവെന്ന് ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുൽ ഗഫൂർ പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ അബുദാബിയിലെ ബർജീൽ ആശുപത്രിയിലേക്ക് മാറ്റി. നില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം വെന്റിലേറ്ററിൽ ഇട്ടുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏപ്രിൽ ആദ്യ വാരത്തിൽ യു.എ.ഇയിലെ മറ്റൊരു പ്രശസ്ത മലയാളി സാമൂഹ്യ പ്രവർത്തകനായ നസീർ വാടനാപള്ളി കൊറോണ വൈറസ് പോസിറ്റീവായിരുന്നു. അതിനുശേഷം അദ്ദേഹം സുഖം പ്രാപിക്കുകയും സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു.
Post Your Comments