ചെന്നൈ: തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 527 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3550 ആയി. 2210 പേരാണ് ചികിത്സയിലുള്ളത്. 1409 ആളുകള്‍ രോഗമുക്തി നേടി. ചെന്നൈയിൽ മാത്രം ഇന്ന് 266 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം രോഗികളുടെ എണ്ണം 1729 ആയി. കടലൂരില്‍ 122 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വരെ ഇവിടെ വെറും 39 രോഗികള്‍ മാത്രമാണുണ്ടായിരുന്നത്. വില്ലുപുരം 49, പേരാമ്പലൂർ 25, ദിണ്ഡിഗല്‍ 10, തിരുവണ്ണാമലൈ 11 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. അതേസമയം തമിഴ്നാട്ടിൽ 31 പേരാണ് ഇതുവരെ മരിച്ചത്.
Post Your Comments