KeralaLatest NewsNews

മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ മന്ത്രി പങ്കെടുത്തെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read also: പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണം കൊടുത്തിരുന്നേല്‍ നന്നായേനെയെന്ന് ജൂഡ്: അടുത്ത പടത്തിലെ ലാഭം മുഴുവന്‍ കൊടുത്തിട്ട് ഡയലോഗടിക്കാൻ സോഷ്യൽ മീഡിയ

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും എം മുനീർ പരാതിയിൽ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button